ലെഗോ പാഠങ്ങൾ
ഏകദേശം 10 ലെഗോ കഷണങ്ങൾ ഭൂമുഖത്തെ ഓരോ മനുഷ്യനുമായി ഓരോ വർഷവും വില്ക്കുന്നു - 75 ബില്യനിലധികം ചെറിയ പ്ലാസ്റ്റിക് കട്ടകൾ. ഡാനിഷ് കളിപ്പാട്ട നിർമ്മാതാവായ ഓലേ കിർക്ക് ക്രിസ്റ്റ്യൻസന്റെ കഠിന പരിശ്രമമില്ലായിരുന്നു എങ്കിൽ കൊളുത്തിപ്പിടിക്കുന്ന ലെഗോ കട്ടകൾ ഉണ്ടാകില്ലായിരുന്നു.
ഡെൻമാർക്കിലെ ബിലുണ്ടിൽ “നന്നായി കളിക്കുക” എന്നർത്ഥംവരുന്ന ലെഗ് ഗോട്ട് എന്ന പ്രത്യേക കളിപ്പാട്ട നിർമ്മാണത്തിനായി ക്രിസ്റ്റ്യൻസൻ ദശാബ്ദങ്ങൾ തന്നെ പണിപ്പെട്ടു. രണ്ടു തവണ തന്റെ പണിശാല തീ പിടിച്ച് നശിച്ചു. സാമ്പത്തികമായി പാപ്പരായി മാറി. ലോകമഹായുദ്ധം മൂലം അസംസ്കൃത വസ്തുക്കൾ കിട്ടാതായി. അവസാനം 1940 കളുടെ അവസാനത്തിൽ അദ്ദേഹം സ്വയം കൂട്ടിപ്പിടിക്കുന്ന പ്ലാസ്റ്റിക് കട്ടകൾ നിർമ്മിച്ചു. 1958 ൽ ഓലേ കിർക്ക് മരിക്കുമ്പോഴേക്കും ലെഗോ എന്നത് എല്ലാ വീട്ടിലെയും ഒരു സാധാരണ വാക്കു പോലെയായി.
ജീവിതത്തിലെയും ജോലിയിലെയും വെല്ലുവിളികളിൽ സ്ഥിരത കാണിക്കുക എന്നത് പ്രയാസകരമാണ്. ആത്മീയ ജീവിതത്തിൽ യേശുവിനെപ്പോലെ ആയിത്തീരാനുള്ള പരിശ്രമത്തിലും ഇത് അങ്ങനെ തന്നെയാണ്. പ്രതിസന്ധികൾ ഉണ്ടാകുന്നു, സ്ഥിരതക്ക് ദൈവസഹായം അനിവാര്യമാകുന്നു. യാക്കോബ് അപ്പസ്തോലൻ എഴുതി: "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" (യാക്കോബ് 1:12). ചിലപ്പോൾ നാം നേരിടുന്ന തിരിച്ചടികൾ ബന്ധങ്ങളിലോ സാമ്പത്തിക കാര്യത്തിലോ ആരോഗ്യ വിഷയത്തിലോ ആകാം. ചിലപ്പോൾ അവ ദൈവമഹത്വത്തിനായി ജീവിക്കുന്നതിൽ നമ്മെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളാകാം.
എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ദൈവം തന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യുന്നു (വാ.5), അവൻ നമുക്കായി കരുതുന്നതിനാൽ അവനിൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു (വാ.6). ഇതിലൂടെയെല്ലാം, നാം നമ്മുടെ ജീവിതം കൊണ്ട് അവനെ മഹത്വപ്പെടുത്താനായി ദൈവസഹായം തേടുമ്പോൾ , നാം യഥാർത്ഥ അനുഗ്രഹം പ്രാപിക്കുന്നു ( വാ . 12).
വീണ്ടും കണ്ടെത്തി
ഒരു 1937 മോഡൽ വാണ്ടറർ W 24 സെഡാൻ കാറിന് ഒരു അസാധാരണ ചരിത്രമുണ്ട്. ബ്രിട്ടീഷുകാർ തടവിലാക്കിയ തന്റെ കൊൽക്കത്തയിലെ കുടുംബവീട്ടിൽ നിന്നും നേതാജി തന്റെ 'പ്രസിദ്ധമായ രക്ഷപ്പെടൽ' നടത്തിയത് ഈ കാറിലാണ്. കാറിന്റെ ഈ അപൂർവ്വ ചരിത്രത്തിൽ സന്തുഷ്ടരായി, ഓഡി ടീം 6 മാസത്തെ പരിശ്രമത്തിലൂടെ ഈ കാർ പുതുക്കിപ്പണിതു. 2017ൽ നേതാജിയുടെ രക്ഷപ്പെടലിന്റെ 75-ാം വാർഷികത്തിൽ ഈ വിശിഷ്ട നിധി പൊതുജനത്തിന് ദർശനത്തിനായി രാഷ്ട്രപതി ഡോ.പ്രണബ് മുഖർജി സമർപ്പിച്ചു.
മറഞ്ഞു കിടക്കുന്ന നിധികൾ പലവിധമാണ്. 2ദിനവൃത്താന്തത്തിൽ മറ്റൊരു നിധി കണ്ടെത്തിയതിനെപ്പറ്റി നാം വായിക്കുന്നു. തന്റെ വാഴ്ചയുടെ 18-ാം ആണ്ടിൽ യോശിയാവ് ദേവാലയം നവീകരിച്ചു. ഈ പ്രവൃത്തിക്കിടയിൽ മഹാപുരോഹിതനായ ഹില്കിയാവ് ന്യായപ്രമാണപുസ്തകം ദേവാലയത്തിൽ കണ്ടെത്തി (2ദിനവൃത്താന്തം34:15). പഴയ നിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങളായ ന്യായപ്രമാണ പുസ്തകം ദശാബ്ദങ്ങൾക്ക് മുമ്പ് ,ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി ഭദ്രമായി ഒളിച്ചു വെച്ചതാകാം. കാലക്രമേണ അത് വിസ്മൃതിയിലായി.
ഈ കണ്ടെത്തലിനെനെപ്പറ്റി യോശിയാ രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് അതിന്റെ പ്രാധാന്യം മനസ്സിലായി. യോശിയാവ് യിസ്രായേലിലെ സകല ജനത്തെയും ഒരുമിച്ചുകൂട്ടി പുസ്തകം മുഴുവൻ വായിച്ച് കേൾപ്പിച്ചു അങ്ങനെ അതിലെഴുതിയിരിക്കുന്നത് പ്രമാണിക്കുവാൻ അവരെത്തന്നെ സമർപ്പിക്കുവാൻ സാധിക്കും (വാ. 30, 31).
ഇന്നും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി, അമൂല്യ നിധിയായ, ബൈബിളിലെ 66 പുസ്തകങ്ങളും ഉപയോഗിക്കുക എന്ന വലിയ അനുഗ്രഹം നമുക്ക് നമുക്കുണ്ട്.
സ്നേഹത്തിൽ വേരൂന്നി
ഏകാന്തതയോടെയും ഭയത്തോടെയുമാണ് എന്റെ മാതാവിന്റെ ചികിത്സക്ക് കൂടെനിൽക്കാനായി ഞാൻ ക്യാൻസർ കെയർ സെന്ററിൽ എത്തിയത്. എന്റെ കുടുംബവും എന്നെ പിന്തുണയ്ക്കുന്നവരും 1200 മൈൽ അകലെയാണിപ്പോൾ. ഞാൻ ലഗേജ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിടർന്ന ചിരിയോടെ, ഫ്രാങ്ക് എന്ന മനുഷ്യൻ സഹായിക്കാൻ വന്നു. ഞങ്ങൾ ആറാം നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന ഭാര്യ ലോറിയെ കാണണമെന്ന് ഞാൻ കരുതി. ഈ ദമ്പതികൾ ഞങ്ങൾക്ക് സ്വന്തകുടുംബം പോലെയായി; ഞങ്ങൾ പരസ്പരവും ദൈവത്തിലും ആശ്രയിച്ചു. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ദുഃഖങ്ങൾ പങ്കുവെച്ചു, കരഞ്ഞു, പ്രാർത്ഥിച്ചു. അകലെയായി എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയെങ്കിലും ദൈവത്തോടും പരസ്പരവുമുള്ള ഞങ്ങളുടെ ബന്ധം ഞങ്ങളെ സ്നേഹത്തിൽ വേരൂന്നി അന്യോന്യം കരുതാൻ ഇടയാക്കി.
രൂത്ത് അമ്മാവിയമ്മ നവോമിയുടെ കൂടെ പോകാൻ തീരുമാനിച്ചപ്പോൾ തന്റെ പരിചയങ്ങളുടെ സുരക്ഷിതത്വം വേണ്ടെന്ന് വെച്ചു. രൂത്ത് "വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി" ( രൂത്ത് 2:3). കൊയ്ത്തുകാരുടെ കാര്യസ്ഥൻ ഉടമസ്ഥനായ ബോവസിനോട് രൂത്ത് വയലിൽ വന്ന് പെറുക്കിയ കാര്യവും വിശ്രമമില്ലാതെ പെറുക്കിയ കാര്യവും പറഞ്ഞു (വാ. 7). രൂത്ത് നവോമിയെ കരുതിയതുകൊണ്ട് തന്നെ കരുതുന്നവരുള്ള ഒരു സുരക്ഷിതയിടം അവൾക്കും ലഭിച്ചു (വാ.8, 9). ബോവസിന്റെ ഔദാര്യമനസ്സിലൂടെ ദൈവം രൂത്തിനും നവോമിക്കും വേണ്ടി കരുതുകയായിരുന്നു (വാ.14-16 ).
ജീവിത സാഹചര്യങ്ങൾ നമ്മുടെ സുരക്ഷിതയിടങ്ങൾക്കുമപ്പുറം അപ്രതീക്ഷിത പാതകൾ സമ്മാനിക്കാം. എന്നാൽ നാം ദൈവത്തോടും പരസ്പരവുമുള്ള ബന്ധത്തിൽ നിലനിൽക്കുമ്പോൾ, നാം അന്യോന്യം സഹായിക്കുന്നതിലൂടെ തന്റെ സ്നേഹത്തിൽ വേരൂന്നും.
ഫാക്ടറിയിൽ നിർമ്മിച്ചതു പോലെ തന്നെ
ഈ അടുത്തകാലത്ത് എന്റെ കമ്പ്യൂട്ടർ തകരാറിലാകുകയും ഞാനത് സ്വയം നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനായി പല വീഡിയോകളും കാണുകയും, അതും പരാജയപ്പെട്ടപ്പോൾ ചില സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ അവരുടെ ശ്രമവും വിജയിക്കാത്തതിനാൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകാതെ നിവൃത്തിയില്ലായായിരുന്നു; വാറണ്ടി കാലാവധി കഴിഞ്ഞിട്ടില്ലായിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു.
വിശദമായി പരിശോധിച്ചതിന് ശേഷം ടെക്നീഷ്യൻ പറഞ്ഞത് "ഹാർഡ് ഡിസ്ക് മാറ്റാതെ പറ്റില്ല, അത് കമ്പ്യൂട്ടറിനെ ആദ്യം ഫാക്ടറിയിൽ നിർമ്മിച്ചതു പോലെയാക്കും." എനിക്ക് കുറെ ഡാറ്റ നഷ്ടപ്പെടുമെങ്കിലും കമ്പ്യൂട്ടർ വാങ്ങിയപ്പോൾ ഉള്ളതു പോലെ പുതിയതാകും എന്നാണ് ഇതിനർത്ഥം. പുറമെ പഴയതായി തോന്നിയാലും ഉള്ളിൽ പുതിയതായിരിക്കും.
ദൈവത്തിന്റെ പാപക്ഷമയും ഇങ്ങനെയാണ്. നാം പാപം ചെയ്ത് സ്വന്ത വഴിയിൽ പോകുകയും, എന്നാൽ നമ്മുടെ കുറവുകളും ബലഹീനതകളും അംഗീകരിക്കുമ്പോൾ നമ്മെ താൻ നിർമ്മിച്ചപ്പോൾ ഉള്ളതുപോലെ ആക്കി മാറ്റുവാനും കഴിയും. അവൻ നമുക്ക് ഒരു പുതിയ ഹൃദയം നല്കി, പുതിയ തുടക്കം തരും, രണ്ടാമത് ഒരു അവസരം. നമ്മുടെ ശരീരങ്ങൾ ക്ഷീണവും രോഗവും ബാധിച്ചതാകാം. എന്നാൽ ഹൃദയം നിർമ്മിച്ച നാളിലെ പോലെ പുതുതാകും. അവിടുന്ന് വാഗ്ദത്തം ചെയ്തതുപോലെ, "ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും." (യെഹെസ്കേൽ 36:26)
നാം ഒരുമിച്ച് കൂടുമ്പോൾ
2015 ലെ ഒരു പഠനപ്രകാരം, ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡീഗഡ് ആണ്. പഠനപ്രകാരം ചണ്ഡീഗഢിലെ ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്നത് വിലമതിക്കുന്നവരുമാണ്. നിങ്ങൾ ചണ്ഡീഗഢ് സന്ദർശിക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്നത് കാണാം. പ്രിയപ്പെട്ടവരുടെ കൂടെ ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്നത് അവരുടെ ഹൃദയങ്ങളെ ഉന്മേഷഭരിതമാക്കുന്നു.
എബ്രായ ലേഖകൻ സമൂഹമായി നാം ഒരുമിച്ച് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് വിശ്വാസത്തിൽ നിലനില്ക്കുന്നതിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ദൈവം നമ്മെ, രക്ഷകനിലുള്ള വിശ്വാസത്താൽ, സ്വന്തമായി സ്വീകരിച്ചു എങ്കിലും ചുറ്റുപാടുനിന്നുമുള്ള അപമാനവും പരിഹാസവും പീഡനവും ഒക്കെ നാം നേരിടേണ്ടി വരാം. നാം ഒരുമിച്ച് കൂടുന്നതുവഴി ഈ സാഹചര്യത്തിൽ നിലനില്ക്കാനാവശ്യമായ പ്രോത്സാഹനം പ്രാപിക്കാനാകും. നാം കൂട്ട് പങ്ക് വെക്കുമ്പോൾ "സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിക്കുകയും" (എബ്രായർ 10:24, 25 ) വിശ്വാസം അഭിവൃദ്ധിപ്പെടുകയും ചെയ്യും.
സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടുന്നത് നമ്മുക്ക് സന്തോഷ അവലോകനത്തിൽ ഒരു ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ നാം അനുഭവിക്കുന്ന പൊതുവായ ജീവിത സംഘർഷങ്ങൾക്കിടയിൽ വിശ്വാസത്തിൽ നിലനില്ക്കുന്നതിന് സഹായകരമായ മാർഗ്ഗമായി ബൈബിൾ നിർദ്ദേശിക്കുന്നത് ഈ കൂട്ടായ്മയാണ്. ഒരു സഭയുടെ കൂട്ടായ്മക്ക് എത്ര മഹത്തായ ഒരു കാരണമാണത്; അല്ലെങ്കിൽ -ആ പഞ്ചാബി ലാളിത്യതത്തോടെ - മറ്റൊരാളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുവാൻ നമ്മുടെ വീടുകൾ തുറന്നു നൽകാം.